ന്യൂഡൽഹി: ഡൽഹിയിൽ രോഹിണിയിൽ സ്‌ത്രീയെ അക്രമിച്ച അയൽവാസി പൊലീസ് പിടിയിൽ. നരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ആക്രമണത്തിൽ പരിക്കേറ്റ സ്‌ത്രീ സഫ്‌ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്.
ഡൽഹിയിൽ യുവതിക്കെതിരെ ആക്രമണം; അക്രമി അറസ്റ്റിൽ - യുവതിക്കെതിരെ ആക്രമണം
ഡൽഹിയിലെ രോഹിണി സെക്‌ടർ 11ലാണ് ആക്രമണം ഉണ്ടായത്.
ഡൽഹിയിൽ യുവതിക്കെതിരെ ആക്രമണം; അക്രമി അറസ്റ്റിൽ
രോഹിണി സെക്‌ടർ 11ലാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഇരുവരും തമ്മിൽ ഇതിന് മുമ്പും വഴക്കുണ്ടാക്കിയിട്ടുണ്ട്. യുവതി ഇയാളെക്കുറിച്ച് മുമ്പും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.