ന്യൂഡല്‍ഹി :സ്റ്റൗവില്‍ നിന്നുള്ള പുക ശ്വസിച്ച് മുപ്പത് വയസുള്ള സ്ത്രീയും അവരുടെ നാല് കുട്ടികളും മരിച്ചു. ഡല്‍ഹിയിലെ സീമാപൂരിലാണ് സംഭവം. രാധയും അവരുടെ നാല് കുട്ടികളുമായണ് മരിച്ചത്. ഇതില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളും രണ്ട് പേര്‍ ആണ്‍കുട്ടികളുമാണ്.
സീമാപൂരില്‍ അഞ്ച് പേര്‍ മുറിയില്‍ ബോധ രഹിതരായി കിടക്കുന്നുണ്ടെന്ന വിവരം പൊലീസ് കട്രോള്‍ റൂമില്‍ ലഭിക്കുകയായിരുന്നു. യുവതിയും മൂന്ന് കുട്ടികളും സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും ഒരാള്‍ക്ക് ആശുപത്രിയില്‍ വച്ചാണ് ജീവഹാനിയുണ്ടായതെന്നും പൊലീസ് പറഞ്ഞു.