കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ കുറ്റകൃത്യങ്ങൾ കുറയുന്നു - ക്രൈം നിരക്കിൽ കുറവ്

2019നെ അപേക്ഷിച്ച് സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അടക്കമുള്ള കുറ്റകൃത്യങ്ങളിൽ കുറവ് റിപ്പോർട്ട് ചെയ്‌തതായാണ് ഡൽഹി പൊലീസിന്‍റെ റിപ്പോർട്ട്.

delhi police report  crime rate in delhi  delhi crime rate news  delhi crime rate  ഡൽഹിയിലെ കുറ്റകൃത്യങ്ങൾ  ഡൽഹി കുറ്റകൃത്യം  ന്യൂഡൽഹി  ക്രൈം നിരക്കിൽ കുറവ്  ക്രൈം റെക്കോർഡ്
ഡൽഹിയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി ഡൽഹി പൊലീസ് റിപ്പോർട്ട്

By

Published : Mar 6, 2021, 12:35 PM IST

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് 2020ൽ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. 2019നെ അപേക്ഷിച്ച് 2020ൽ റിപ്പോർട്ട് ചെയ്‌ത സ്‌ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അടക്കമുള്ളവയിൽ കുറവ് സംഭവിച്ചെന്നാണ് ഡൽഹി പൊലീസ് പുറത്തുവിട്ട റിപ്പോർട്ട്. 2019ൽ ആകെ 3,01,085 കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ 2020ൽ 2,05,324 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

2019നെ അപേക്ഷിച്ച് 21.63 ശതമാനം കുറവാണ് പീഡനക്കേസുകളിൽ റിപ്പോർട്ട് ചെയ്‌തതെന്നും സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 25.16 ശതമാനം കുറവ് സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുസ്ഥലങ്ങളിലെ ശല്യപ്പെടുത്തലുകളിൽ 12.32 ശതമാനം കുറവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 2019ൽ 521 കൊലപാതകക്കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ 2020ൽ 472 കൊലപാതകക്കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details