ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ പല മേഖലകളിലും വെള്ളക്കെട്ട്. തുടര്‍ച്ചയായി പെയ്‌ത മഴയില്‍ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. പലയിടത്തും ഗതാഗതകുരുക്ക് രൂപപ്പെട്ടു. ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ബുധനാഴ്‌ച മുതല്‍ തുടര്‍ച്ചയായി മഴ പെയ്‌തിരുന്നു. ഡല്‍ഹിയിലെ സഫ്‌ദര്‍ജങില്‍ ഇന്നലെ പകല്‍ 60 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. പലം മേഖലയില്‍ 36.8 മില്ലിമീറ്ററും നജാഫ്‌ഗറില്‍ 57 മില്ലിമീറ്ററും മയൂര്‍ വിഹാറില്‍ 39.5 മില്ലിമീറ്റര്‍ മഴയുമാണ് ലഭിച്ചത്.
കനത്ത മഴ: ഡല്‍ഹിയില്‍ പലയിടത്തും വെള്ളക്കെട്ട് - delhi temperature news
ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ഇന്നലെ ശക്തമായ മഴ പെയ്‌തിരുന്നു.
കനത്ത മഴ : ഡല്‍ഹിയില്‍ പലയിടത്തും വെള്ളക്കെട്ട്
Also read:ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ഒഡീഷയിൽ മുൻകരുതലുകൾ ആരംഭിക്കാൻ നിർദേശം
അതേ സമയം, കഠിനമായ ചൂട് അനുഭവപ്പെടാറുള്ള ഡല്‍ഹിയില്‍ ഇത്തവണ ചൂടിന് കുറവുണ്ട്. 21 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് മേഖലയില്‍ ഇന്നലെ 23.8 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. 1951 ന് ശേഷം ഇവിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത്. മെയ് മാസത്തില്‍ ആദ്യമായാണ് ഡല്‍ഹിയില്‍ ഇത്തരമൊരു കാലാവസ്ഥയെന്ന് ഡല്‍ഹി നിവാസികള്‍ പറയുന്നു.