ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വായു മലിനീകരണ തോത് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മേധാവി കുൽദീപ് ശ്രീവാസ്തവ പറഞ്ഞു. വ്യാവസായിക മലിനീകരണവും,പഴയ വാഹനങ്ങളിൽ നിന്നുളള കാർബഡൈ ഓക്സൈഡും കാരണം ഡൽഹിയിലെ വായുവിന്‍റെ മലിനീകരണ തോത് കൂടുമെന്ന് കുൽദീപ് ശ്രീവാസ്തവ പറഞ്ഞു.
ഡൽഹിയിൽ അടുത്ത രണ്ട് ദിവസം വായുമലിനീകരണ തോത് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം - രാജ്യ തലസ്ഥാനം
വ്യാവസായിക മലിനീകരണവും, പഴയ വാഹനങ്ങളിൽ നിന്നുളള പുകയുമാണ് ഇതിന് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം മേധാവി കുൽദീപ് ശ്രീവാസ്തവ പറഞ്ഞു.
ഡൽഹിയിൽ അടുത്ത രണ്ട് ദിവസം വായുമലിനീകരണ തോത് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, കാറ്റിന്‍റെ വേഗത ഗണ്യമായി കുറയുകയും കിഴക്ക് നിന്ന് വടക്ക് ഭാഗത്തേക്ക് മാറുകയും ചെയ്തു .ഇതിന്‍റെ ഭാഗമായി വായു സഞ്ചാരം കുറഞ്ഞത് വായു മലിനീകരണ തോത് ഉയർത്തി. തിങ്കളാഴ്ച മുതൽ വീണ്ടും വായുവിന്‍റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി ഉണ്ടാകുമെന്നും കുൽദീപ് ശ്രീവാസ്തവ പറഞ്ഞു.