ന്യൂഡൽഹി :സംസ്ഥാനത്ത് 89 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി 0.16 ശതമാനമായി.
ഡൽഹിയിൽ 89 പേർക്ക് കൂടി കൊവിഡ് ; 11 മരണം - ഡൽഹിയിൽ 89 പേർക്ക് കൂടി കൊവിഡ്
നിലവിൽ ഡൽഹിയിലെ സജീവ രോഗികളുടെ എണ്ണം 2000ൽ താഴെയാണ്. 24 മണിക്കൂറിനുള്ളിൽ 173 പേർ രോഗമുക്തി നേടി.
ഡൽഹിയിൽ 89 പേർക്ക് കൂടി കൊവിഡ്: 11 മരണം
നിലവിൽ ഡൽഹിയിലെ സജീവ കേസുകളുടെ എണ്ണം 2000ൽ താഴെയാണ്. 24 മണിക്കൂറിനുള്ളിൽ 173 പേർ രോഗമുക്തി നേടി. 11 മരണവും സ്ഥിരീകരിച്ചു. 1,996 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
ആകെ രോഗബാധിതരുടെ എണ്ണം 14,32,381 ആയി. ആകെ മരണസംഖ്യ 24,925 ആണ്. രോഗമുക്തി നിരക്ക് ഇന്ന് 98.12 ശതമാനത്തിലെത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.