ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 316 പുതിയ കൊവിഡ് കേസുകളും 41 മരണങ്ങളും. ഈ വർഷം മാർച്ച് 24ന് ശേഷം ആദ്യമായി ഡൽഹിയിലെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 5000ൽ താഴെയെത്തി. 4962 പേരാണ് ഡൽഹിയിൽ നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ഡൽഹിയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 14,29,791 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 521 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 14,00,161 ആയി. ആകെ മരണസംഖ്യ 24,668 ആയി.