ഡൽഹിയിലെ സ്കൂളുകളിലെ നിരവധി വിദ്യാർഥികൾക്ക് കൊവിഡ് - ഡൽഹി
24 മണിക്കൂറിനുള്ളിൽ 4000 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്
ന്യൂഡൽഹി:ഡൽഹിയിൽ സ്‌കൂളുകളിലും കോളജുകളിലും കൊവിഡ് വ്യാപനം രൂക്ഷം. രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന ആര്യ കന്യ സ്‌കൂളിലെ പ്രിൻസിപ്പാൾ ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ സെന്‍റ് സ്റ്റീഫൻസ് കോളജിലെ നിരവധി വിദ്യാർഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കോളജിന് സമീപമുള്ള ഹോസ്റ്റലിലെ ജീവനക്കാർക്കും വിദ്യാർഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തെത്തുടർന്ന് ഡൽഹിയിൽ സ്‌കൂളുകൾ അടച്ചിടാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 4000 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 21 പേർ കൊവിഡ് ബാധിച്ച് മരിച്ചു.