കേരളം

kerala

ETV Bharat / bharat

ഡല്‍ഹി കലാപം : രണ്ട് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ് - സിഎഎ

2021 ഫെബ്രുവരിയിലുണ്ടായ കലാപത്തിൽ ആരാധനാലയത്തിന് തീയിടുകയും വീടുകളും കടകളും കൊള്ളയടിക്കുകയും ചെയ്ത രണ്ടുപേര്‍ക്കെതിരെയാണ് കുറ്റപത്രം

Delhi Riots  delhi-riots caa  CAA Protest  ഡല്‍ഹി കലാപം  സിഎഎ വിരുദ്ധ കലാപം  സിഎഎ
ഡല്‍ഹി കലാപം; രണ്ട് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

By

Published : Sep 18, 2021, 6:58 PM IST

ന്യൂഡല്‍ഹി :വടക്കുകിഴക്കന്‍ ഡല്‍ഹിലുണ്ടായ വര്‍ഗീയ കലാപത്തിലെടുത്ത കേസില്‍ രണ്ടുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 2021 ഫെബ്രുവരിയില്‍ നടന്ന കലാപത്തിൽ ആരാധനാലയത്തിന് തീയിടുകയും വീടുകളും കടകളും കൊള്ളയടിക്കുകയും ചെയ്ത പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം.

ഗൗരവ്, പ്രശാന്ത് മല്‍ഹോത്ര എന്നിവര്‍ക്കെതിര ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ തുടര്‍ന്ന് 2020 ഫെബ്രുവരി 24നായിരുന്നു കലാപം.

കലാപത്തിനിടെ ഭജന്‍പുരയില്‍ ഗൗരവ് പെട്രോള്‍ ബോംബ് എറിയുകയും ആക്രമണം നടത്തുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. പ്രശാന്ത് മല്‍ഹോത്ര വിവിധ പ്രദേശങ്ങളില്‍ വീടുകളും കടകളും ആക്രമിക്കുകയും വാഹനങ്ങക്ക് തീയിടുകയും ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.

കൊലപാതക ശ്രമം, ആക്രമണം, ആയുധം കയ്യില്‍ വെക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍

അഡീഷണൽ സെഷൻസ് ജഡ്ജ് വിനോദ് യാദവ് പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. എന്നാല്‍ ഇരുവരും കുറ്റം നിഷേധിച്ചു. കേസ് വിചാരണക്കായി കോടതി മാറ്റിവച്ചിരിക്കുകയാണ്.

കലാപം നടത്തിയവരുടെ കൂട്ടത്തില്‍ പ്രതികള്‍ ഉണ്ടായിരുന്നുവെന്ന് ഫോണ്‍കോളുകളും ടവര്‍ ലൊക്കേഷനും ആധാരമാക്കി പൊലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കൊലപാതക ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ആക്രമണം, കലാപം, മാരകായുധങ്ങല്‍ കൈവശം വയ്ക്കല്‍ തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇവര്‍ക്ക് നേരത്തേ കോടതി ജാമ്യം നല്‍കിയിരുന്നു.

കൂടുതല്‍ വായനക്ക്: സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കും

ABOUT THE AUTHOR

...view details