ന്യൂഡൽഹി: ഡൽഹിയിൽ 24 മണിക്കൂറിൽ 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഡൽഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.09 ശതമാനം മാത്രമാണ്. നാല് കൊവിഡ് മരണമാണ് 24 മണിക്കൂറിൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തത്. അതേ സമയം 61 പേർ രോഗമുക്തി നേടി. ഡൽഹിയിൽ 566 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ഡൽഹിയിൽ ഇതുവരെ 25,039 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ 14,35,671 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും അതിൽ 14,10,066 പേർ ഇതിനകം രോഗമുക്തി നേടിയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവിലെ കൊവിഡ് മരണ നിരക്ക് 1.74 ശതമാനമാണ്.