ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്ക് ജൂലൈ 11ന് റിപ്പോർട്ട് ചെയ്‌തു. 53 പേർക്കാണ് ഞായറാഴ്‌ച ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. 99 പേർ രോഗമുക്തരായി. മൂന്ന് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ഡൽഹിയിലെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,35,083 ആയി. 14,09,325 പേരാണ് ഇതുവരെ രോഗമുക്തരായത്. 743 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 98.2 ശതമാനമാണ് രോഗമുക്തി നിരക്ക്.
25,015 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 0.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ 2,23,04,187 കൊവിഡ് പരിശോധനകളാണ് ഡൽഹിയിൽ മാത്രം നടത്തിയത്.