കേരളം

kerala

ETV Bharat / bharat

കൊവിഡ് ഭീതിയിലമര്‍ന്ന് രാജ്യതലസ്ഥാനം ; 24 മണിക്കൂറിനിടെ 395 മരണങ്ങള്‍

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് 24 മണിക്കൂറിനിടെ 3,79,257 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Delhi reports 395 deaths Delhi reports 395 deaths, 24,235 COVID19 cases Delhi reports 395 deaths 24,235 COVID19 cases COVID കൊവിഡ് ഭീതിയിലമര്‍ന്ന് രാജ്യ തലസ്ഥാനം; 24 മണിക്കൂറിനിടെ 395 മരണങ്ങള്‍ കൊവിഡ് ഭീതിയിലമര്‍ന്ന് രാജ്യ തലസ്ഥാനം 24 മണിക്കൂറിനിടെ 395 മരണങ്ങള്‍ കൊവിഡ്
കൊവിഡ് ഭീതിയിലമര്‍ന്ന് രാജ്യ തലസ്ഥാനം; 24 മണിക്കൂറിനിടെ 395 മരണങ്ങള്‍

By

Published : Apr 29, 2021, 11:05 PM IST

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യ തലസ്ഥാനത്ത് 395 മരണങ്ങളും 24,235 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 25,615 പേര്‍ രോഗമുക്തി നേടി. അതേസമയം ഡല്‍ഹി സര്‍ക്കാരിന്റെ കൊവിഡ് മരണക്കണക്കും ശ്മശാനങ്ങളിലെ കണക്കുകളും തമ്മില്‍ വലിയ വ്യത്യാസമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ കണക്ക് പ്രകാരം 10 ദിവസത്തിനിടെ 3049 പേര്‍. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 6958 മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്നാണ് ശ്മശാനങ്ങളിലെ കണക്ക്.

രാജ്യത്ത് പ്രതിദിന കൊവിഡ് മരണങ്ങളും കേസുകളും ഉയർന്ന് തന്നെയാണ്. ഇന്നും 3.80 ലക്ഷത്തോളം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 3,79,257 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,83,76,524 ആയി ഉയർന്നിരിക്കുകയാണ്. 30,84,814 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,50,86,878 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 2,69,507 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 15,00,20,648 ആയി.

ABOUT THE AUTHOR

...view details