ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,846 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മുതല്‍ സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മെട്രോപൊളിറ്റൻ സിറ്റിയിൽ 9,427 രോഗമുക്തിയും, 235 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 66,573 പരിശോധനകൾ നടത്തി. അതിൽ 46,785 എണ്ണം ആർടിപിസിആർ / സിബിഎൻഎടി / ട്രൂനാറ്റ് ടെസ്റ്റുകളും 19,788 ദ്രുത ആന്‍റിജൻ പരിശോധനകളുമാണ്.
ലോക്ക്ഡൗണ്‍ ഫലം കണ്ടു: ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 3,846 കൊവിഡ് കേസുകള്‍ - 235 deaths in last 24 hours
തലസ്ഥാനത്ത് ഇതുവരെ 14,06,719 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Also Read:ടൗട്ടെ ചുഴലിക്കാറ്റ് : ഗുജറാത്തിന് ആയിരം കോടി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഡല്‍ഹിയിലെ സജീവ കേസുകൾ 45,047 ആണ്. തലസ്ഥാനത്ത് ഇതുവരെ 14,06,719 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 13,39,326 പേർ വൈറസിൽ മുക്തി നേടി. 22,346 പേര്‍ മരണത്തിന് കീഴടങ്ങി. ഡല്‍ഹിയില്‍ മൊത്തം പോസിറ്റിവിറ്റി നിരക്ക് 7.61 ശതമാനവും മരണനിരക്ക് 1.59 ശതമാനവുമാണ്. അതേസമയം, 1,05,540 പേർക്ക് രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വാക്സിനേഷൻ നൽകി. ഇതിൽ 88,494 പേർ ആദ്യ ഡോസും 17,046 പേർ രണ്ടാം ഡോസും സ്വീകരിച്ചു.