ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 381 പുതിയ കൊവിഡ് കേസുകൾ. 0.50% ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1189 രോഗികൾ കൊവിഡ് മുക്തി നേടിയപ്പോൾ രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നിലവിൽ 5,889 കൊവിഡ് രോഗികൾ മാത്രമാണ് ഡൽഹിയിൽ ചികിത്സയിലുള്ളത്. ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 13,98,764 ആയി. ആകെ മരണസംഖ്യ 24,591 ആയി.