കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ ബുധനാഴ്‌ച കൊവിഡ് കേസുകൾ 337 - രാജ്യതലസ്ഥാനം

ബുധനാഴ്ച രാജ്യതലസ്ഥാനത്ത് 36 മരണങ്ങളും 752 രോഗമുക്തിയും രേഖപ്പെടുത്തി.

ഡൽഹിയിൽ ബുധനാഴ്‌ച 337 കൊവിഡ് കേസുകൾ രേഖപ്പെടുത്തി
Delhi reports 337 new COVID-19 cases 36 deaths ഡൽഹിയിൽ ബുധനാഴ്ച 337 പുതിയ കൊവിഡ് കേസുകൾ ആരോഗ്യവകുപ്പ് രോഗമുക്തി രാജ്യതലസ്ഥാനം ലോക്ക്ഡൗണ്‍

By

Published : Jun 9, 2021, 10:26 PM IST

ന്യൂഡൽഹി :ഡൽഹിയിൽ ബുധനാഴ്ച 337 പുതിയ കൊവിഡ് കേസുകളും 36 മരണങ്ങളും രേഖപ്പെടുത്തി. ആരോഗ്യവകുപ്പിന്‍റെ ബുള്ളറ്റിൻ പ്രകാരം 24 മണിക്കൂറിനുള്ളിൽ 752 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ 14,00,161 പേർ ആകെ രോഗമുക്തരായി. 0.46 ശതമാനമാണ് ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക്.

4,511 സജീവ കേസുകളാണ് രാജ്യതലസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ളത്. 24 മണിക്കൂറിനിടെ 48,574 സാമ്പിളുകളാണ് പരിശോധിച്ചത്. ചൊവ്വാഴ്ച 316 കേസുകളും തിങ്കളാഴ്ച 231 കേസുകളുമാണ് ഡൽഹിയിൽ ആകെ റിപ്പോർട്ട് ചെയ്തത്.

14,29,791 പോസിറ്റീവ് കേസുകളും 24,668 മരണങ്ങളും ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് കേസുകൾ കുറഞ്ഞതോടെ ഡൽഹിയിൽ ലോക്ക്ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാർക്കറ്റുകൾ, മാളുകൾ, മെട്രോ സേവനങ്ങൾ എന്നിവ കർശന നിർദേശങ്ങളോടെ തുറക്കാൻ അനുവാദം നൽകിയിട്ടുണ്ട്.

ALSO READ:കൊവാക്സിൻ : മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ ജൂലൈയിൽ പ്രസിദ്ധീകരിക്കും

തിയറ്ററുകള്‍, റെസ്റ്റോറന്‍റുകൾ, ബാറുകൾ, ജിമ്മുകൾ, സ്പാകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, അമ്യൂസ്മെന്‍റ് പാർക്കുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാൻ അനുവാദമില്ല.

ABOUT THE AUTHOR

...view details