കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ 305 പേര്‍ക്ക് കൊവിഡ്; 44 മരണം - സാമ്പിളുകള്‍

75133 സാമ്പിളുകളാണ് പരിശോധിച്ചത്. 0.41 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Delhi covid  covid  ഡല്‍ഹിയില്‍ 305 പേര്‍ക്ക് കൊവിഡ്  ഡല്‍ഹി  സാമ്പിളുകള്‍  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ഡല്‍ഹിയില്‍ 305 പേര്‍ക്ക് കൊവിഡ്; 44 മരണം

By

Published : Jun 10, 2021, 6:56 PM IST

ന്യൂഡല്‍ഹി: ഡൽഹിയിൽ ദിവസേനയുള്ള കൊവിഡ് കേസുകളിൽ നേരിയ ഇടിവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 305 പുതിയ കേസുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 44 മരണം സ്ഥിരീകരിച്ചു. 75133 സാമ്പിളുകളാണ് പരിശോധിച്ചത്. 0.41 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

560 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 14 ലക്ഷത്തിലേറെ പേര്‍ കൊവിഡ് മുക്തി നേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം 24,748 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇതേവരെ 14,30,433 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 4212 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

also read: സംസ്ഥാനത്ത് 14,424 പേര്‍ക്ക് കൂടി കൊവിഡ്

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 48022 പേര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയിട്ടുണ്ട്. അതിൽ 25537 പേർക്ക് ആദ്യ ഡോസും 22485 പേര്‍ക്ക് സെക്കന്‍റ് ഡോസുമാണ് നല്‍കിയത്.

ABOUT THE AUTHOR

...view details