ന്യൂഡൽഹി: ഡൽഹിയിൽ 231 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.36 ആയി കുറഞ്ഞു. മാർച്ച് രണ്ടിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറിനുള്ളിൽ 36 മരണവും സ്ഥിരീകരിച്ചു.
Read more: ആർടിപിസിആർ ഒഴിവാക്കിയുള്ള ആഭ്യന്തര വിമാന യാത്ര, തീരുമാനം ഉടൻ
ഇതോടെ സംസ്ഥാത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 14,29,475 ആയി. അകെ മരണസംഖ്യ 24,627 ആണ്. നിലവിൽ 5208 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. ഡൽഹിയിലെ രോഗമുക്തി നിരക്ക് 97.91 ശതമാനവും മരണ നിരക്ക് 1.72 ശതമാനവുമാണ്.
സംസ്ഥാനത്ത് ഇതുവരെ 13,99,640 പേർ രോഗമുക്തി നേടി. ഒറ്റ ദിവസത്തിൽ 876 പേർക്ക് രോഗം ഭേദമായി. ഇതുവരെ 1.98 കോടി സാമ്പിൾ പരിശോധനകളാണ് നടത്തിയത്.