ന്യൂഡൽഹി:തുടർച്ചയായ അഞ്ചാം ദിനവും ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തത് 300ൽ കൊവിഡ് കേസുകൾ. 228 പേർക്കാണ് രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 14,31,498 ആയി. 364 പേർ ജൂൺ 15ന് രോഗമുക്തരായിട്ടുണ്ട്. 14,03,569 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.
12 മരണങ്ങളാണ് ഡൽഹിയിൽ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രിൽ മൂന്നിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇത്. 3,078 പേരാണ് ഇനിയും രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്.
ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് 0.32 ശതമാനത്തിലേക്ക് കുറഞ്ഞപ്പോൾ രോഗമുക്തി നിരക്ക് 98.05 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 60,949 പേർക്കാണ് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകിയത്. ഇതോടെ ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 61,47,977 ആയി.