ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതിയതായി 1,418 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,160 പേര്‍ക്ക് രോഗം ഭേദമാവുകയും 37 പേര്‍ മരിക്കുകയും ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,219 ആയി. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 11,419 പേരാണ്. സംസ്ഥാനത്ത് ഇതുവരെ 6,14,775 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്തെ മരണ നിരക്ക് 1.66 ശതമാനമാണ്.
ഡല്‍ഹിയില്‍ 1,418 പുതിയ കൊവിഡ് ബാധിതര്‍ - Covid-19 cases
കഴിഞ്ഞ 24 മണിക്കൂറിനിടെ 37 കൊവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തു.
ഡല്‍ഹിയില്‍ 1,418 പുതിയ കൊവിഡ് ബാധിതര്‍
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,889 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,79,447 ആയി. നിലവില്‍ രാജ്യത്ത് 3,13,831 പേരാണ് ചികിത്സയിലുള്ളത്.