ന്യൂഡൽഹി:ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 135 പുതിയ കൊവിഡ് കേസുകൾ മാത്രം. 201 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റീ നിരക്ക് 0.18 ശതമാനമായി കുറഞ്ഞു. ഫെബ്രുവരി 16 ന് സംസ്ഥാനത്തെ പോസിറ്റീവ് നിരക്ക് 0.17 ശതമാനമായിരുന്നു. അതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം സംസ്ഥാനത്ത് ഏഴ് മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 24,907 ആയി ഉയർന്നു. രാജ്യ തലസ്ഥാനത്ത് ഇതുവരെ 14,04,889 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ആകെ 2,372 പേർ മാത്രമാണ് കൊവിഡ് ചികിത്സയിലുള്ളത്.
കൊവിഡ് മുക്തി നേടി രാജ്യതലസ്ഥാനം; ടെസ്റ്റ് പോസിറ്റിവിറ്റീ നിരക്ക് 0.18 ശതമാനമായി കുറഞ്ഞു - covid cases in delhi
ഫെബ്രുവരി 16 ന് സംസ്ഥാനത്തെ പോസിറ്റീവ് നിരക്ക് 0.17 ശതമാനമായിരുന്നു. അതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്

കൊവിഡ് മുക്തി നേടി രാജ്യതലസ്ഥാനം; ടെസ്റ്റ് പോസിറ്റിവിറ്റീ നിരക്ക് 0.18 ശതമാനമായി കുറഞ്ഞു