കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ 124 പേർക്ക് മാത്രം കൊവിഡ്

24 മണിക്കൂറിൽ 0.17 പോസിറ്റിവിറ്റി നിരക്കാണ് റിപ്പോർട്ട് ചെയ്‌തത്.

Delhi reports 124 new COVID-19 cases  lowest since Feb 16  Delhi covid cases  delhi covid count  delhi covid cases decreases  ഡൽഹിയിൽ 124 പേർക്ക് മാത്രം കൊവിഡ്  ഡൽഹി കൊവിഡ് കണക്കുകൾ  ഡൽഹി കൊവിഡ് റിപ്പോർട്ട്  ഡൽഹി കൊവിഡ് കേസുകൾ
ഡൽഹിയിൽ 124 പേർക്ക് മാത്രം കൊവിഡ്

By

Published : Jun 20, 2021, 7:15 PM IST

ന്യൂഡൽഹി:ഫെബ്രുവരി 16ന് ശേഷം ഏറ്റവും കുറവ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത് ഡൽഹി. രാജ്യ തലസ്ഥാനത്ത് 124 പേർക്ക് മാത്രമാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറിൽ 0.17 പോസിറ്റിവിറ്റി നിരക്കാണ് റിപ്പോർട്ട് ചെയ്‌തത്.

24 മണിക്കൂറിൽ ഏഴ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. 398 പേർ രോഗമുക്തി നേടി. അതേ സമയം തലസ്ഥാനത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 2,091 ആയി. ഡൽഹിയിലെ കൊവിഡ് രോഗമുക്തി നിരക്ക് 98.11 ആയി. രാജ്യ തലസ്ഥാനത്ത് ഇതുവരെ 14,32,292 പേരാണ് കൊവിഡ് മുക്തി നേടിയത്. 24,914 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചു. അതേ സമയം 14,05,287 പേർ രോഗമുക്തി നേടി.

രാജ്യത്തെ കൊവിഡ് കണക്ക്

അതേ സമയം രാജ്യത്ത് 24 മണിക്കൂറിനിടെ രാജ്യത്ത് 58,419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,98,81,965 ആയി ഉയർന്നു. നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.22 ശതമാനവും പ്രതിവാര നിരക്ക് 3.43 ശതമാനവുമാണ്. തുടർച്ചയായ പതിമൂന്ന് ദിവസങ്ങളായി ഇത് അഞ്ച് ശതമാനത്തിൽ താഴെയാണ്.

READ MORE:കൊവിഡ് മുക്തി നേടി രാജ്യതലസ്ഥാനം; ടെസ്റ്റ് പോസിറ്റിവിറ്റീ നിരക്ക് 0.18 ശതമാനമായി കുറഞ്ഞു

ABOUT THE AUTHOR

...view details