ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് 1044 ബ്ലാക്ക് ഫംഗസ് കേസുകളും 89 മരണങ്ങളും 92 വീണ്ടെടുക്കലുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ൻ അറിയിച്ചു. നിലവിൽ 863 പേർ ഡൽഹിയിൽ ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, ഡൽഹിക്ക് ലഭിക്കാനിരിക്കുന്ന പുതിയ സ്റ്റോക്കിൽ എത്ര കൊവിഡ് വാക്സിനുകൾ ഉണ്ടാകുമെന്നതിനെതിനെക്കുറിച്ച് തനിക്ക് യാതൊരു സൂചനയുമില്ലെന്നും വാക്സിനുകൾ ലഭിച്ചു കഴിഞ്ഞാലേ അതിനെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്നും സത്യേന്ദർ ജെയിൻ പറഞ്ഞു.
വാക്സിൻ ദൗർലഭ്യം മൂലം 18 മുതൽ 44 വരെ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്ന സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരാഴ്ചയിലേറെയായി പ്രവർത്തനക്ഷമമല്ല. കോവാക്സിന്‍റെ രണ്ട് ഡോസുകൾക്കിടയിലുള്ള സമയപരിധി നാല് ആഴ്ച ആയതിനാൽ രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കാൻ നിരവധി പേരാണ് കാത്തിരിക്കുന്നത്.