കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ 357 മരണം; ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക് - ഡൽഹി കൊവിഡ് മരണം

രാജ്യതലസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു.

delhi covid  delhi covid death  delhi positivity rate  ഡൽഹി കൊവിഡ്  ഡൽഹി കൊവിഡ് മരണം  ഡൽഹി പോസിറ്റിവിറ്റി നിരക്ക്
ഡൽഹിയിൽ 357 കൊവിഡ് മരണം; ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്

By

Published : Apr 25, 2021, 6:55 AM IST

ന്യൂഡൽഹി:ഡൽഹിയിൽ പുതിയതായി റിപ്പോർട്ട് ചെയ്‌തത് 357 കൊവിഡ് മരണം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണനിരക്കാണിതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. 24,000ലധികം കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യതലസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. മരണസംഖ്യ 13,898 ആയി ഉയർന്നു. പോസിറ്റിവിറ്റി നിരക്ക് 32.27 ആണ്.

കൂടുതൽ വായിക്കാൻ:ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തി ഡൽഹി

ഡൽഹിയിലെ സജീവകേസുകളുടെ എണ്ണം 93,080 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,695 പേർ രോഗമുക്തി നേടി. 74,702 പരിശോധന നടത്തിയപ്പോൾ 35,455 വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. ഇതിൽ 20,615 പേർ ആദ്യ ഡോസും 14,840 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. ഡൽഹിയിലെ കണ്ടെയ്‌ൻമെന്‍റ് സോണുകളുടെ എണ്ണം 24,802 ആയി ഉയർന്നു. 50,285 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്‌ച 348 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details