ന്യൂഡൽഹി: ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തി ഡൽഹി. കഴിഞ്ഞ 24 മണിക്കൂറിൽ 306 പേരാണ് രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,193 ആയി. 26,169 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. 77,208 സാമ്പിളുകളാണ് വ്യാഴാഴ്‌ച മാത്രം പരിശോധിച്ചത്. 36.24 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്. 91,618 പേരാണ് ഡൽഹിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്.
ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തി ഡൽഹി - covid deaths
കഴിഞ്ഞ 24 മണിക്കൂറിൽ 306 പേരാണ് രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

Read More:ഡൽഹിയിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി
നേരത്തെ രാജ്യ തലസ്ഥാനത്തെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിന് നടപടികൾ ആവശ്യപ്പെട്ട് വിവിധ ആശുപത്രികൾ ഡൽഹി ഹൈക്കോടതി സമീപിച്ചിരുന്നു. തുടർന്ന് ആശുപത്രികളിലേക്ക് ഓക്‌സിജൻ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രോഗ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഡൽഹിയിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രിൽ 26 വരെയാണ് ലോക്ക്ഡൗണ്‍. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വെള്ളിയാഴ്‌ച ചർച്ച നടത്തും.