ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 19,953 പുതിയ കൊവിഡ് കേസുകള്‍. 338 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 26.73 ശതമാനമായതായി ഡല്‍ഹി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കണക്കുകള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 20,000ല്‍ കുറയുന്നത്. ഞായറാഴ്ച മുതല്‍ പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ താഴെയാണ്.
Also Read:കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രാജ്യത്ത് 3.82 ലക്ഷം രോഗികൾ
തിങ്കളാഴ്ച മാത്രം 18,043 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 15നായിരുന്നു ഏറ്റവും കുറവ് കേസുകള്‍(16,699) രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച- 20,394 കേസുകള്‍, ശനിയാഴ്ച- 25,219, വെള്ളിയാഴ്ച- 27,047, വ്യാഴാഴ്ച- 24,235, ബുധനാഴ്ച- 25,986, ചൊവ്വാഴ്ച- 24,149, തിങ്കളാഴ്ച- 20,201, കഴിഞ്ഞ ഞായറാഴ്ച- 22,933, കഴിഞ്ഞ ശനിയാഴ്ച- 24,103 എന്നിങ്ങനെയാണ് റിപ്പേര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍. സർക്കാർ കണക്കുകൾ പ്രകാരം തലസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് തിങ്കളാഴ്ച 29.56 ശതമാനവും, ഞായറാഴ്ച 28.33 ശതമാനം, ശനിയാഴ്ച 31.6 ശതമാനം, വെള്ളിയാഴ്ച 32.7 ശതമാനം, വ്യാഴാഴ്ച 32.8 ശതമാനം, ബുധനാഴ്ച 31.8, ചൊവ്വാഴ്ച 32.7 ശതമാനം,തിങ്കളാഴ്ച 35 ശതമാനം എന്നിങ്ങനെയാണ്. ഏപ്രില്‍ 22 നായിരുന്നു ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കായ 36.2 ശതമാനം രേഖപ്പെടുത്തിയത്.
Also Read:'കൊവിഡ് പ്രതിരോധത്തില്‍ അനാസ്ഥ; മോദി മാപ്പുപറയണം': കപില്‍ സിബല്‍
തിങ്കളാഴ്ച രേഖപ്പെടുത്തിയ 448 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക്. ഞായറാഴ്ച 407, ശനിയാഴ്ച 412, വെള്ളിയാഴ്ച 375, വ്യാഴാഴ്ച 395, ബുധനാഴ്ച 368; ചൊവ്വാഴ്ച 381, കഴിഞ്ഞ തിങ്കളാഴ്ച 380, കഴിഞ്ഞ ഞായറാഴ്ച 350, കഴിഞ്ഞ ശനിയാഴ്ച 357 എന്നിങ്ങനെയാണ് മറ്റ് ദിനങ്ങളിലെ കണക്കുകള്‍. തലസ്ഥാനത്ത് ഇതുവരെ 1232942 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 11.24 ലക്ഷം പേര്‍ ഇതുവരെ രോഗമുക്തി നേടി. 17,752 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 90,419 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലെ 21317 കൊവിഡ് കിടക്കകളിൽ 1462 എണ്ണം മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്