ന്യൂഡൽഹി : ഡൽഹിയിൽ 24 മണിക്കൂറിനിടെ 134 കൊവിഡ് കേസുകളും എട്ട് മരണവും രേഖപ്പെടുത്തി. ഇതോടെ ആകെ മരണ സംഖ്യ 24,933 ആയി. 1.74 ശതമാനമാണ് മരണനിരക്ക്. 0.20 ശതമാനമാണ് രാജ്യ തലസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
24 മണിക്കൂറിനകം 76,291 പേർക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നൽകി. ഇതിൽ 17,786 പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. തിങ്കളാഴ്ച 43,850 ആർടി-പിസിആർ പരിശോധനകൾ ഉൾപ്പെടെ 67,916 പരിശോധനകൾ രാജ്യ തലസ്ഥാനത്ത് നടത്തി.
കോവിൻ പോർട്ടലിലെ കണക്കുകൾ പ്രകാരം ഡൽഹിയിൽ 66,11,132 പേർക്ക് ഇതുവരെ വാക്‌സിൻ നൽകിയിട്ടുണ്ട്. ഇതിൽ 15,97796 പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ ലഭിച്ചു.