ന്യൂഡൽഹി: Man arrested for raping specially abled woman in Delhi: ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച 34കാരൻ അറസ്റ്റിൽ. ഡൽഹി സ്വദേശി രഹാൻ ആണ് അറസ്റ്റിലായത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ നവംബർ 22 മുതൽ ഇയാള്‍ യുവതിയെ ലൈംഗികമായി പിഡിപ്പിച്ചിരുന്നതായാണ് പരാതി. ബധിരയും, മൂകയുമായ യുവതി അമ്മയൊടൊപ്പമെത്തിയാണ് പരാതി നൽകിയത്. വിവർത്തകന്‍റെ സഹായത്തോടെ പൊലീസ് യുവതിയുടെ മൊഴി രേഖപെടുത്തി.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.