ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകള്‍. ഡിസംബര്‍ 29ന് ചര്‍ച്ചക്കെത്താമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടേതാണ് തീരുമാനം.
കര്‍ഷക പ്രക്ഷോഭം; സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കര്‍ഷകര്‍ - കര്‍ഷക നേതാവ്
ഡിസംബര്‍ 29നാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തീരുമാനമെന്ന് കര്‍ഷകര്‍.
കര്‍ഷക പ്രക്ഷോഭം; സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കര്‍ഷകര്‍
പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക, മിനിമം താങ്ങു വില ഉറപ്പ് വരുത്തുക എന്നിവയാണ് അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ പ്രക്ഷോഭം ഡല്‍ഹിയില്‍ ആരംഭിച്ചിട്ട് 30 ദിവസം പിന്നിടുന്നു.