ന്യൂഡൽഹി: തിക്രി അതിർത്തിയിൽ ഡൽഹി പൊലീസുകരാന് അജ്ഞാതരുടെ ക്രൂര മർദ്ദനം. കാണാതായ കർഷകരുടെ പോസ്റ്ററുകൾ പതിപ്പിക്കാൻ പ്രദേശത്ത് എത്തിയ പൊലീസുകാരനെയാണ് ആളുകൾ ചേർന്ന് മർദ്ദിച്ചത്. നംഗ്ലോയി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ജിതേന്ദർ റാണ എന്ന പൊലീസുകാരനാണ് മർദ്ദനമേറ്റത്.
ഡൽഹിയിൽ പൊലീസുകാരന് അജ്ഞാതരുടെ ക്രൂര മർദ്ദനം - ഡൽഹിയിൽ പൊലീസുകാരന് ക്രൂര മർദ്ദനം
കാണാതായ കർഷകരുടെ പോസ്റ്ററുകൾ പതിപ്പിക്കാൻ അതിർത്തി പ്രദേശത്ത് എത്തിയ പൊലീസുകാരനെയാണ് ആളുകൾ ചേർന്ന് മർദ്ദിച്ചത്
ഡൽഹിയിൽ പൊലീസുകാരന് അജ്ഞാതരുടെ ക്രൂര മർദ്ദനം
തലയ്ക്കും മറ്റ് ശരീരഭാഗങ്ങൾക്കും പരിക്കുണ്ട്. ട്രാക്ടർ പരേഡ് റാലിക്കിടെ റിപ്പബ്ലിക് ദിനത്തിൽ ഉണ്ടായ അക്രമത്തിൽ നിന്ന് കാണാതായ കർഷകരുടെ പോസ്റ്ററുകൾ ഒട്ടിക്കാനായി പൊലീസുകാരൻ തിക്രി അതിർത്തിയിലെ പ്രതിഷേധ സ്ഥലത്താണ് എത്തിയത്. പരിക്കേറ്റ പൊലീസുകാരനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.