ഡല്‍ഹിയില്‍ പ്രത്യേക കൊവിഡ് കെയർ സെന്‍ററുകൾ - delhi police
ഹംദാർഡ് ഫൗണ്ടേഷന്‍റെയും സേവാ ഭാരതിയുടെയും സഹായത്തോടെ ഷഹദാര, രോഹിണി, ദ്വാരക എന്നിവിടങ്ങളിലായി മൂന്ന് കൊവിഡ് കെയർ സെന്‍ററുകൾ സ്ഥാപിക്കും.
![ഡല്‍ഹിയില്‍ പ്രത്യേക കൊവിഡ് കെയർ സെന്‍ററുകൾ Delhi police setting up 3 Covid care centres for its personnel കൊവിഡ് കെയർ സെന്‍റർ covid care centre covid care centre for delhi police ഡൽഹി പൊലീസ് ജീവനക്കാർക്കായി കൊവിഡ് കെയർ സെന്‍ററുകൾ ന്യൂഡൽഹി new delhi ഹംദാർഡ് ഫൗണ്ടേഷൻ hamdard foundation സേവാ ഭാരതി seva bharathi ഷഹദാര രോഹിണി ദ്വാരക Shahdara Rohini Dwarka covid covid 19 കൊവിഡ് കൊവിഡ്19 delhi police ഡൽഹി പൊലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11486307-thumbnail-3x2-uj.jpg)
ന്യൂഡൽഹി:പൊലീസ് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി നഗരത്തിൽ മൂന്ന് കൊവിഡ് കെയർ സെന്‍ററുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഡൽഹി പൊലീസ്. ഹംദാർഡ് ഫൗണ്ടേഷന്‍റെയും സേവാ ഭാരതിയുടെയും സഹായത്തോടെ ഷഹദാര, രോഹിണി, ദ്വാരക എന്നിവിടങ്ങളിലായാണ് ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കുന്നതെന്നും ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്‌തവ പറഞ്ഞു. 78 കിടക്കകളും 20 വെന്‍റിലേറ്ററുകളോടും കൂടി ഷഹദാരയും 20 കിടക്കകളും പത്തു വെന്‍റിലേറ്ററുകളോടും കൂടി രോഹിണിയും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ശ്രീവാസ്‌തവ ട്വിറ്ററിലൂടെ അറിയിച്ചു.