ന്യൂഡല്‍ഹി :മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പ്രസ്‌താവന നടത്തിയതിനെ തുടര്‍ന്ന് ബിജെപി നേതാവ് നുപുര്‍ ശര്‍മയ്‌ക്കെതിരെയുണ്ടായ വധ ഭീഷണി സന്ദേശത്തില്‍ കേസെടുത്ത് ഡല്‍ഹി പൊലീസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. ഐപിസിയിലെ 153 എ, 506,507,509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രവാചകനിന്ദ : നൂപുര്‍ ശര്‍മയ്‌ക്കെതിരെ വധ ഭീഷണി ; കേസെടുത്ത് ഡല്‍ഹി പൊലീസ് - ഡല്‍ഹി പൊലീസ് കേസെടുത്തു
കേസ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ, 506,507,509 എന്നീ വകുപ്പുകള്‍ പ്രകാരം
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയുള്ള പ്രസ്‌താവനയില്‍ നൂപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ബിജെപി ഡല്‍ഹി മീഡിയ തലവന്‍ നവീന്‍കുമാറിനെ പുറത്താക്കുകയും ചെയ്‌തിട്ടുണ്ട്. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസ്‌താവന ഗള്‍ഫ് രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിന് ഇടയാക്കി. ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തിയാണ് എതിര്‍പ്പ് അറിയിച്ചത്.
സംഭവം വിവാദമായതോടെ, എല്ലാ മതങ്ങളേയും ആദരിക്കുന്നുണ്ടെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ല ഇരു നേതാക്കളും പ്രകടിപ്പിച്ചതെന്നും ബിജെപി പ്രസ്‌താവന ഇറക്കിയിരുന്നു. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ടെലിവിഷന്‍ ചര്‍ച്ചയ്‌ക്കിടെയാണ് നൂപുര്‍ ശര്‍മ വര്‍ഗീയ പരാമര്‍ശം നടത്തിയത്. നൂപുര്‍ ശര്‍മയുടേയും നവീന്‍ കുമാറിന്‍റേയും നബി വിരുദ്ധ പ്രസ്‌താവനയെ തുടര്‍ന്ന് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. അച്ചടക്ക നടപടിക്ക് പിന്നാലെ നൂപുര്‍ ശര്‍മ നിരുപാധികം മാപ്പുപറഞ്ഞ് രംഗത്തെത്തി.