ന്യൂഡൽഹി: കൊവിഡ്-19 മരുന്നുകളും ഓക്സിജനും അനധികൃതമായി വില്‍പ്പന നടത്തിയെന്നതടക്കം 113 എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്ത് ഡല്‍ഹി പൊലീസ്. 61 കേസുകളാണ് കൊവിഡ് മരുന്നുകളും ഓക്സിജനും നല്‍കി വഞ്ചിച്ചുവെന്ന പരാതികളില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. അതില്‍, 52 കേസുകൾ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത ചാർജ് എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ഈ കേസുകളിൽ ആകെ 100 പേർ അറസ്റ്റിലായതായും പോലീസ് അറിയിച്ചു.
ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ കരിഞ്ചന്ത; ഡല്‍ഹിയില്‍ 113 കേസുകള്‍ - കരിഞ്ചന്ത
തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളടക്കമുള്ളവ ചാര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ ആരംഭിച്ചു.
തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങടക്കമുള്ളവ ചാര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ ആരംഭിച്ചു. 200 മൊബൈൽ നമ്പറുകൾ, 95 ബാങ്ക് അക്കൗണ്ടുകൾ, 33 യുടിആർ, 17 യുപിഐ / വാലറ്റ് എന്നിവ തിരിച്ചറിഞ്ഞു.
ഡല്‍ഹി പൊലീസ് സൈബർ യൂണിറ്റ് സൈപാഡ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സൈബർ, ഇൻഫർമേഷൻ സെക്യൂരിറ്റി ഡിവിഷനുമായി ചേർന്നാണ് അന്വേഷണം നടത്തുന്നത്. തട്ടിപ്പ് നടത്തിയതിലൂടെ പ്രതികള്‍ കണ്ടെത്തിയ പണം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.