ഡൽഹി: ജനുവരി 26 ന് നടന്ന കർഷക പ്രക്ഷോഭത്തിൽ 1,700 മൊബൈൽ വീഡിയോകളും സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചതായി ഡൽഹി പൊലീസ്. റിപ്പബ്ലിക് ദിന ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 84 പേരെ അറസ്റ്റ് ചെയ്‌തതായും 38 എഫ്ഐആർ രജിസ്റ്റർ ചെയ്‌തതായും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസും ക്രൈംബ്രാഞ്ചും ഫോറൻസിക് സംഘവും ചെങ്കോട്ട സന്ദർശിച്ചു.
റിപ്പബ്ലിക് ദിന പ്രക്ഷോഭം; മൊബൈൽ വീഡിയോകളും സിസിടിവി ദൃശ്യങ്ങളും ലഭിച്ചതായി ഡൽഹി പൊലീസ് - മൊബൈൽ വീഡിയോകളും സിസിടിവി ദൃശ്യങ്ങളും
റിപ്പബ്ലിക് ദിന ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 84 പേരെ അറസ്റ്റ് ചെയ്‌തതായും 38 എഫ്ഐആർ രജിസ്റ്റർ ചെയ്‌തതായും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസും ക്രൈംബ്രാഞ്ചും ഫോറൻസിക് സംഘവും ചെങ്കോട്ട സന്ദർശിച്ചു.
റിപ്പബ്ലിക് ദിന പ്രക്ഷോഭം; മൊബൈൽ വീഡിയോകളും സിസിടിവി ദൃശ്യങ്ങളും ലഭിച്ചതായി ഡൽഹി പൊലീസ്
കേന്ദ്രത്തിൻ്റെ മൂന്ന് പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച കർഷകരുടെ ട്രാക്‌ടർ റാലിയിലാണ് ആക്രമണമുണ്ടായത്. അക്രമത്തിനിടെ ഐടിഒയിൽ ട്രാക്‌ടർ മറിഞ്ഞ് ഒരു കർഷകൻ മരിക്കുകയും ചെയ്‌തിരുന്നു.