കേരളം

kerala

ETV Bharat / bharat

കെജ്‌രിവാളിന്‍റെ ഇസഡ് പ്ലസ് സുരക്ഷ നീക്കം ചെയ്‌തുവെന്ന വാർത്തകൾ നിഷേധിച്ച് പൊലീസ്

യൂണിഫോമിലല്ലാത്ത 47 സുരക്ഷാ ഉദ്യോഗസ്ഥരും യൂണിഫോമിലുള്ള 16 സിആർപിഎഫ് ഉദ്യോഗസ്ഥരുമാണ് കെജ്‌രിവാളിന് സുരക്ഷ ഒരുക്കുന്നത്

Delhi Police  Kejriwal's Z-Plus security  Kejriwal's Z-Plus security removal  Arvind Kejriwal news  ഡൽഹി പൊലീസ് വാർത്ത  കെജ്‌രിവാളിന്‍റെ ഇസഡ് പ്ലസ് സുരക്ഷ  അരവിന്ദ് കെജ്‌രിവാൾ സുരക്ഷ
കെജ്‌രിവാളിന്‍റെ ഇസഡ് പ്ലസ് സുരക്ഷ നീക്കം ചെയ്‌തുവെന്ന വാർത്തകൾ നിഷേധിച്ച് പൊലീസ്

By

Published : Feb 26, 2021, 3:12 AM IST

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ ഇസഡ് പ്ലസ് സുരക്ഷയിൽ മാറ്റമില്ലെന്ന് ഡൽഹി പൊലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ ചിൻ‌മോയ് ബിസ്വാൾ. അദ്ദേഹത്തിന് നൽകിയിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്നും ബിസ്വാൾ കൂട്ടിചേർത്തു. പൈലറ്റ്, എസ്‌കോർട്ട്, ക്ലോസ് പ്രൊട്ടക്ഷൻ ടീം, ഹൗസ് ഗാർഡ്, സ്‌പോട്ടേഴ്‌സ്, സെർച്ച് ഫ്രിസ്‌കിംഗ് സ്റ്റാഫ് എന്നിവരടങ്ങുന്ന സംഘം മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിഫോമിലല്ലാത്ത 47 സുരക്ഷാ ഉദ്യോഗസ്ഥരും യൂണിഫോമിലുള്ള 16 സിആർപിഎഫ് ഉദ്യോഗസ്ഥരുമാണ് കെജ്‌രിവാളിന് സുരക്ഷ ഒരുക്കുന്നത്.

ഗുജറാത്ത് സന്ദർശനത്തിന് ശേഷം ഡൽഹി മുഖ്യമന്ത്രിയുടെ ഇസഡ് പ്ലസ് സുരക്ഷ നീക്കം ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ആം ആദ്‌മി പാർട്ടിയുടെ പ്രകടനത്തിന് ശേഷം ഗുജറാത്തിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച കെജ്‌രിവാൾ ഇന്ന് ഗുജറാത്ത് സന്ദർശിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 125 വർഷം പഴക്കമുള്ള കോൺഗ്രസ് പാർട്ടിയെ പരാജയപ്പെടുത്തി ആം ആദ്‌മി പാർട്ടിക്ക് പ്രധാന പ്രതിപക്ഷ പാർട്ടിയായി ഉത്തരവാദിത്തം നൽകിയ ജനങ്ങൾക്ക് വേണ്ടി തങ്ങളുടെ എല്ലാ സ്ഥാനാർഥികളും സത്യസന്ധതയോടെ പ്രവർത്തിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു.

ABOUT THE AUTHOR

...view details