ന്യൂഡൽഹി: പുതുവത്സര ദിനത്തിന്‍റെ തലേദിവസം ദേശീയ തലസ്ഥാനത്തുടനീളം ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ഡൽഹി പൊലീസ് 1,336 പേർക്കെതിരെ കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിന് 26 പേർക്കെതിരെയും അപകടകരമായ ഡ്രൈവിംഗിന് 174 പേർക്കെതിരെയും അനധികൃത പാർക്കിംഗിന് 706 പേർക്കെതിരെയും പിഴ ചുമത്തിയതായി ഡൽഹി പൊലീസ് പറഞ്ഞു. ഗതാഗത നിയമ ലംഘനം നടത്തിയതിന് 221 ഓളം വാഹനങ്ങൾ പിടിച്ചെടുത്തു.
പുതുവത്സര ആഘോഷം; ഗതാഗത നിയമ ലംഘനത്തിന് ഡൽഹിയിൽ 1,336 പേർക്കെതിരെ കേസ് - ന്യൂഡൽഹി
മദ്യപിച്ച് വാഹനമോടിച്ചതിന് 26 പേർക്കെതിരെയും അപകടകരമായ ഡ്രൈവിംഗിന് 174 പേർക്കെതിരെയും അനധികൃത പാർക്കിംഗിന് 706 പേർക്കെതിരെയും പിഴ ചുമത്തിയതായി ഡൽഹി പൊലീസ് പറഞ്ഞു
![പുതുവത്സര ആഘോഷം; ഗതാഗത നിയമ ലംഘനത്തിന് ഡൽഹിയിൽ 1,336 പേർക്കെതിരെ കേസ് Delhi Police issues 1336 challans on New Year's eve ഗതാഗത നിയമ ലംഘനം ഡൽഹിയിൽ 1,336 പേർക്കെതിരെ കേസ് ന്യൂഡൽഹി ന്യൂഡൽഹി വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10082799-778-10082799-1609498919736.jpg)
ഗതാഗത നിയമ ലംഘനം ഡൽഹിയിൽ 1,336 പേർക്കെതിരെ കേസ്
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി വ്യാഴാഴ്ച രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ആഘോഷങ്ങൾക്കും അഞ്ചിലധികം പേരെ പൊതുസ്ഥലങ്ങളിൽ സമ്മേളിക്കുന്നതിനും അനുവദിച്ചില്ല. ഉത്തരവ് പ്രകാരം, ഡിസംബർ 31 രാത്രി 11 മുതൽ 2021 ജനുവരി 1 വരെ രാവിലെ ആറ് വരെ പൊതു സ്ഥലങ്ങളിൽ ആഘോഷ പരിപാടികളും ഒത്തുചേരലുകളും അനുവദനീയമല്ലായിരുന്നു.