ന്യൂഡല്‍ഹി: ബലാത്സംഗത്തെ പ്രോത്സാഹിപ്പിച്ചതിന് ഡിയോഡറന്‍റിന്‍റെ പെർഫ്യൂം ബ്രാൻഡിനെതിരെ കേസെടുത്തതായി ഡല്‍ഹി പൊലീസ്. ഡല്‍ഹി വനിത കമ്മിഷന്‍ മേധാവി സ്വാതി മലിവാളിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഡിയോഡറിന്‍റെ പരസ്യങ്ങള്‍ കൂട്ട ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്നുതാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനും മലിവാളി കത്തയച്ചിരുന്നു.
തുടര്‍ന്ന് ഇത്തരം പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ മന്ത്രാലയം നിര്‍ദേശിച്ചതായി സിഡബ്യൂസി( Delhi Commission For Women) പറഞ്ഞു. വിഷയത്തില്‍ സെക്ഷൻ 67 ഐടി ആക്‌ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തിലുള്ള പരസ്യം സൃഷ്‌ടിക്കുകയും ടിവിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ലേയർ ഷോട്ട് കമ്പനിയുടെ ഉടമകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത്തരം പരസ്യങ്ങള്‍ ടിവിയില്‍ സംപ്രേഷണം ചെയ്യാതിരിക്കാനും മന്ത്രാലയം കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കരുതുന്നുവെന്നും മലിവാള്‍ ഡല്‍ഹി പൊലീസിന് നല്‍കിയ നോട്ടീസില്‍ പറയുന്നു.