ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്ക് മുൻപില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡല്‍ഹി വനിത പൊലീസിന്‍റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിവരം അറിഞ്ഞ ഉടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വസന്ത് വിഹാര്‍ പൊലീസാണ് പരിശോധന നടത്തിയത്.
ഇസ്രയേല്‍ എംബസിക്ക് മുൻപില്‍ വനിത പൊലീസിന്‍റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി - വനിത പൊലീസ്
വനിത പൊലീസ് വെടിയുതിര്‍ത്ത സംഭവം ക്രൈംബ്രാഞ്ചും അന്വേഷിക്കും.
ഇസ്രയേല്‍ എംബസിക്ക് മുൻപില്‍ വനിത പൊലീസിന്‍റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി
ബുധനാഴ്‌ച വൈകിട്ട് 6.30ഓടെയാണ് സംഭവം. പിസിആര്‍ വാനിലുണ്ടായിരുന്ന വനിത പൊലീസ് പിസ്റ്റള്‍ കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം ക്രൈംബ്രാഞ്ചും അന്വേഷിക്കും.