570 ഗ്രാം ഹെറോയിനുമായി രണ്ട് പേർ പിടിയിൽ
60 ലക്ഷം രൂപ വിലവരുന്ന ഹെറോയിനാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്
570 ഗ്രാം ഹെറോയിനുമായി രണ്ട് പേർ പിടിയിൽ
ന്യൂഡൽഹി: 570 ഗ്രാം ഹെറോയിനുമായി രണ്ട് പേരെ ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു.ഡൽഹി സ്വദേശികളായ സോനു ,ദിനേശ് എന്നിവരാണ് പിടിയിലായത്. 60 ലക്ഷം രൂപ വിലവരുന്ന ഹെറോയിനാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. ഡൽഹിയിലെ ഉത്തം നഗർ, മജ്‌നു ടില്ല എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ മയക്കു മരുന്ന് വിൽപ്പന നടത്തിയത്. മുൻപും നിരവധി കേസുകളിൽ പ്രതികളാണിവർ. ഇവർക്കെതിരെ ലഹരി വിരുദ്ധ നിയമപ്രകാരം കേസെടുത്തു.