ന്യൂഡൽഹി:റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്ത് ഡൽഹി പൊലീസ് കമ്മിഷണർ എസ്എൻ ശ്രീവാസ്തവ. ഡൽഹി പൊലീസ് ആസ്ഥാനത്താണ് അവലോകന യോഗം നടന്നത്.
റിപ്പബ്ലിക് ദിനാഘോഷം; സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്ത് ഡൽഹി പൊലീസ് കമ്മിഷണർ - ഡൽഹി പൊലീസ് കമ്മിഷണർ എസ്എൻ ശ്രീവാസ്തവ
ഡൽഹി പൊലീസ് ആസ്ഥാനത്താണ് അവലോകന യോഗം നടന്നത്.

റിപ്പബ്ലിക് ദിനാഘോഷം; സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്ത് ഡൽഹി പൊലീസ് കമ്മിഷണർ
പൊലീസിന്‍റെ നേതൃത്വത്തിൽ തീവ്രവാദ വിരുദ്ധ നടപടികൾ ആരംഭിച്ചതായും എൻഡിപിഎസ് കേസുകൾ, മോഷണം, എക്സൈസ് ആക്റ്റ്, ചൂതാട്ടം തുടങ്ങിയവയിൽ പ്രതികളായവർക്കെതിരെ നടപടി സ്വീകരിച്ചതായും യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഡൽഹി പൊലീസ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ സ്പെഷ്യൽ പൊലീസ് കമ്മിഷണർമാരും (സൗത്ത്, വെസ്റ്റ്, സെൻട്രൽ) രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുത്തു.