ന്യൂഡല്‍ഹി: അഫ്‌ഗാന്‍ പൗരനില്‍ നിന്ന് പണംതട്ടിയ കശ്‌മീര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഗുലാം ഹസനെന്നയാളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. തന്‍റെ കൈയിലുള്ള മരതക കല്ലിന് കൂടുതല്‍ വില തരാമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാരനായ സയിദ് ഷാ അഗ പറയുന്നു 2.73 കോടി വിലമതിക്കുന്ന മരതക കല്ലിന് 21 ലക്ഷം മാത്രമാണ് ഗുലാം ഹസന്‍ നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു.
അഫ്‌ഗാന്‍ പൗരനില്‍ നിന്ന് പണംതട്ടിയ കശ്‌മീര്‍ സ്വദേശി അറസ്റ്റില്‍ - delhi
മരതക കല്ലിന് കൂടുതല്‍ വില തരാമെന്ന് പറഞ്ഞ് പകുതി പണം നല്‍കി വഞ്ചിച്ചുവെന്നാണ് പരാതി
അഫ്‌ഗാന്‍ പൗരനെ വഞ്ചിച്ച കശ്‌മീര്‍ സ്വദേശി അറസ്റ്റില്‍
കൂടിയ വിലക്ക് മരതകം വില്‍ക്കുമെന്ന് ഹസന്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. അഫ്‌ഗാനിസ്ഥാന്‍ സ്വദേശിയായതിനാല്‍ കൂടുതല്‍ കാലം ഇന്ത്യയില്‍ നില്‍ക്കില്ലെന്ന് ഹസന് അറിയാമായിരുന്നുവെന്നും അതിനാലാണ് ഇയാള്‍ പണംതട്ടിയതെന്നും പൊലീസ് പറഞ്ഞു.