കേരളം

kerala

By

Published : Nov 6, 2020, 5:47 PM IST

ETV Bharat / bharat

വഞ്ചന കേസിൽ അമ്രപാലി ഗ്രൂപ്പ് ഡയറക്ടർമാരെ അറസ്റ്റ് ചെയ്തു

അമ്രപാലി ഗ്രൂപ്പിന്‍റെ ഡയറക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും 14 കേസുകളിൽ കൂടി പ്രതി ചേര്‍ത്തതായും 15 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു

Economic Offences Wing  Delhi police  Amrapali directors  Amrapali Centurian Park, Terrace Homes  Anil Kumar Sharma  Shiv Priya  cheating case  വഞ്ചന കേസിൽ അമ്രപാലി ഗ്രൂപ്പ് ഡയറക്ടർമാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു  അമ്രപാലി ഗ്രൂപ്പ് ഡയറക്ടർമാjd]  ഡല്‍ഹി പൊലീസ്
വഞ്ചന കേസിൽ അമ്രപാലി ഗ്രൂപ്പ് ഡയറക്ടർമാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി:ടെറസ് ഹോംസ് ഭവന പദ്ധതി വഞ്ചന കേസുമായി ബന്ധപ്പെട്ട് അമ്രപാലി ഗ്രൂപ്പിന്‍റെ ഡയറക്ടർമാരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസിന്‍റെ ഇക്കണോമിക് ഒഫൻസസ് വിംഗ് അറിയിച്ചു. ഡയറക്ടർമാർക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യ ജോയിന്‍റ് കമ്മിഷണർ ഡോ. ഒ പി മിശ്ര പറഞ്ഞു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ അമ്രപാലി സെഞ്ചൂറിയൻ പാർക്ക് എന്ന ടെറസ് ഹോംസിന്‍റെ പദ്ധതിയില്‍ വീടുകള്‍ ബുക്ക് ചെയ്ത 169 പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ൽ രജിസ്റ്റർ ചെയ്ത കേസിന്‍റെ ഭാഗമായാണ് അറസ്റ്റ്. വാഗ്ദാനം ചെയ്തതനുസരിച്ച് വീടുകൾ കൈമാറിയില്ലെന്നും പണം തിരികെ നൽകിയില്ലെന്നും ജോയിന്‍റ് പൊലീസ് കമ്മീഷണർ പറഞ്ഞു. ഭവന നിർമ്മാണ പദ്ധതിയെക്കുറിച്ച് അമ്രപാലി ഗ്രൂപ്പ് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിൽ പരസ്യം നൽകിയതായും വാങ്ങുന്നവർക്ക് 2014 ൽ തന്നെ വീടുകൾ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ പണം നല്‍കിയവര്‍ക്ക് ഇതുവരെ ഫ്ളാറ്റുകൾ ലഭിച്ചിട്ടില്ലെന്നും മിശ്ര കൂട്ടിച്ചേർത്തു. അനിൽ കുമാർ ശർമ (56), ശിവ പ്രിയ (46) എന്നിവരെയാണ് ജുഡീഷ്യൽ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. കോടതി അനുമതി ലഭിച്ച ശേഷം ചോദ്യം ചെയ്യുകയും ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. അമ്രപാലി ഗ്രൂപ്പിന്‍റെ ഡയറക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും 14 കേസുകളിൽ കൂടി പ്രതി ചേര്‍ത്തതായും 15 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ABOUT THE AUTHOR

...view details