കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

ഫെബ്രുവരി 19ന് ഡല്‍ഹിയിലെ നരേലയിലുള്ള ഒരു കടയിൽ നിന്ന് പതിനാലുകാരിയുടെ പാതി ജീർണിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഡല്‍ഹി ബലാത്സംഗം  ഡല്‍ഹി കൊലപാതകം  പതിനാലുകാരി കൂട്ടബലാത്സംഗം  സന്നോത്ത് ബലാത്സംഗം  delhi minor girl rape case  minor girl gang raped  delhi narela rape case  minor girl rape case arrest latest
ഡല്‍ഹിയില്‍ പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

By

Published : Feb 22, 2022, 2:39 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. ഒളിവില്‍ പോയ മറ്റൊരാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അറസ്റ്റിലായ പ്രതിയുടെ പേരും മറ്റ് വിരങ്ങളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സന്നോത്ത് എന്ന പ്രദേശത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശികളാണ് പ്രതികളെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 12 മുതൽ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായി.

ഫെബ്രുവരി 19ന് നരേല ഇൻഡസ്ട്രിയൽ മേഖലയിലെ സന്നോത്ത് എന്ന പ്രദേശത്തെ ഒരു കടയിൽ നിന്നാണ് പതിനാലുകാരിയുടെ പാതി ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. കടയില്‍ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെന്ന് ഉടമ രാഹുൽ റായി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും തിരിച്ചറിയുകയുമായിരുന്നു.

അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതിയുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ കടയ്ക്കുള്ളിൽ കൊണ്ടുപോയി മദ്യലഹരിയിൽ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടി ധരിച്ചിരുന്ന പാന്‍റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് രണ്ട് പ്രതികളും രക്ഷപ്പെടുകയായിരുന്നു.

Also read: 55കാരന്‍റെ വൻകുടലിൽ ഗ്ലാസ് ടംബ്ലർ ; കാരണം കേട്ട് കുഴങ്ങി ഡോക്‌ടർമാർ

ABOUT THE AUTHOR

...view details