ന്യൂഡൽഹി :ഡൽഹിയിലെ മാനസ റാം ആശുപത്രിയിൽ 20 ഓക്‌സിജൻ സിലിണ്ടറെത്തിച്ച് ഡൽഹി പൊലീസ് . 35 കൊവിഡ് രോഗികളാണ് ആശുപത്രിയിൽ ഓക്‌സിജൻ സഹായത്തോടെ ചികിത്സയിൽ കഴിയുന്നത്. എന്നാൽ ഞായറാഴ്‌ച്ചയോടെ ഓക്‌സിജൻ സ്‌റ്റോക്ക് തീരാറാവുകയായിരുന്നു.
ആശുപത്രിയിൽ 20 ഓക്‌സിജൻ സിലിണ്ടറെത്തിച്ച് ഡൽഹി പൊലീസ്
35 കൊവിഡ് രോഗികളാണ് ആശുപത്രിയിൽ ഓക്‌സിജൻ സഹായത്തോടെ ചികിത്സയിൽ കഴിയുന്നത്
തുടർന്ന് ആശുപത്രി അധികൃതർ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് വിവരം പറയുകയായിരുന്നു. ഉടൻ തന്നെ ഓക്‌സിജൻ സംഘടിപ്പിച്ച് പൊലീസുകാർ എത്തുകയായിരുന്നു. ആദ്യം പത്ത് ഓക്‌സിജൻ സിലിണ്ടറുകളാണ് എത്തിച്ചത്. അരമണിക്കൂറിന് ശേഷം പത്തെണ്ണം കൂടി എത്തിക്കുകയായിരുന്നു. ഓക്‌സിജൻ തീരാറാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചിട്ടും ആരുടെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചതെന്ന് മാനസ റാം ആശുപത്രി ഡയറക്‌ടർ ഡോ. രവീന്ദർ ദബാസ് പറഞ്ഞു.