ന്യൂഡൽഹി: കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി. വെള്ളിയാഴ്ച ഡൽഹിയിൽ പ്രവേശിച്ച് സമാധാനപരമായ പ്രക്ഷോഭം നടത്താൻ കർഷകർക്ക് അനുവദം നൽകിയതായി ഡൽഹി പൊലീസ് അറിയിച്ചു.3
കർഷക പ്രതിഷേധം; കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി - ന്യൂഡൽഹി
വടക്കൻ ദില്ലിയിലെ നിരങ്കരി മൈതാനത്ത് സമാധാനപരമായ പ്രതിഷേധം നടത്താൻ കർഷകരെ അനുവദിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ്
വെള്ളിയാഴ്ച ഡൽഹി ചലോ സമരപരിപാടിയുമായി എത്തിയ കർഷകരെ ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു. സിങ്കു അതിർത്തിയിൽ കർഷകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് വടക്കൻ ദില്ലിയിലെ നിരങ്കരി മൈതാനത്ത് സമാധാനപരമായ പ്രതിഷേധം നടത്താൻ കർഷകരെ അനുവദിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കർഷക നേതാക്കളുമായി ചർച്ച നടത്തിയ ശേഷമായിരുന്നു തീരുമാനം.
കർഷകരെ ബുറാരിയിലെ നിരങ്കരി മൈതാനത്ത് സമാധാനപരമായ പ്രതിഷേധം നടത്താൻ അനുവദിച്ചിട്ടുണ്ട്. സമാധാനം നിലനിർത്താൻ എല്ലാ കർഷകരോടും അഭ്യർത്ഥിക്കുന്നുവെന്നും ഡൽഹി പൊലീസ് പിആര്‍ഒ ഐഷ് സിംഗാൽ പറഞ്ഞു.