ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കുതിച്ചുയർന്ന് ഇന്ധനവില. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പെട്രോളിന് 25 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചിരിക്കുന്നത്.
പ്രധാന നഗരങ്ങളിലെ ഇന്ധനവില
രാജ്യതലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 90.99 രൂപയും ഡീസൽ ലിറ്ററിന് 81.42 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില യഥാക്രമം 97.34 രൂപയും 88.49 രൂപയുമാണ്. ചെന്നൈയിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില യഥാക്രമം 92.90 രൂപയും 86.35 രൂപയും ആണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 91.14 രൂപയും ഡീസൽ ലിറ്ററിന് 84.26 രൂപയുമാണ് വില.