ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.84 രൂപയും ഡീസലിന് 89.87 രൂപയുമാണ്. അതേസമയം മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.83 രൂപയും ഡീസലിന് 97.45 രൂപയുമാണ്. 110.20 രൂപയാണ് ഭോപ്പാലിൽ പെട്രോൾ വില. ഡീസൽ വില 98.67 രൂപയും.
മൂല്യവർധിത നികുതിക്കനുസരിച്ച് ഓരോ സംസ്ഥാനത്തെയും ഇന്ധനവില വ്യത്യസ്തമായിരിക്കും. രാജ്യത്തെ ഇന്ധനവില വർധനവിനെതിരെ നിരവധി രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുണ്ട്.