ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിൽ ലാഭേച്ഛയില്ലാതെ മുഴുവൻ സമയവും അശ്രാന്തമായി പ്രവർത്തിച്ച് മാതൃകയാവുകയാണ് ഷഹീദ് ഭഗത് സിംഗ് സേവ ദള്‍ (എസ്‌ബിഎസ്‌എസ്‌ഡി) എന്ന സംഘടന.
കുടുംബാംഗങ്ങൾ സംസ്‌കരിക്കാൻ വിസമ്മതിക്കുന്ന നിരാലംബരുടെ മൃതദേഹങ്ങളാണ് സംഘടന കൂടുതലും ഏറ്റെടുക്കുന്നത്. കൊവിഡ് മരണങ്ങള്‍ കൂടുന്നതിനനുസരിച്ച് മൃതദേഹങ്ങൾ മാന്യമായി സംസ്‌കരിക്കുകയെന്ന പ്രക്രിയ ബുദ്ധിമുട്ടായിത്തീർന്ന സാഹചര്യത്തിൽ ഷഹീദ് ഭഗത് സിംഗ് സേവ ദള്‍ ഈ ചുമതല സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു.