ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 131 പുതിയ രോഗികളും 16 മരണവും സ്ഥിരീകരിച്ചു. ഫെബ്രുവരി 22ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 0.22 ആയി കുറഞ്ഞു. 3226 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഷോപ്പുകളും മാളുകളും സാധാരണ നിലയിൽ പ്രവർത്തിക്കും. കൊവിഡ് കേസുകളിൽ വർധനവുണ്ടായാൽ കർശന നടപടികളിലേക്ക് വീണ്ടും പോകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.