ന്യൂഡൽഹി: ആഗോളതലത്തില്‍ വായു മലിനീകരണമുളള തലസ്ഥാന നഗരങ്ങളില്‍ ഡൽഹി ഒന്നാമതെന്ന് പഠനം. സ്വിസ് സംഘടനയായ ഐക്യൂഎയർ ( IQAir) ചൊവ്വാഴ്ച്ച പുറത്തിറക്കിയ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് വിലയിരുത്തൽ. സംഘടന തെരഞ്ഞെടുത്ത 50 രാജ്യങ്ങളിൽ ബംഗ്ളാദേശ്, ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമുണ്ട്.
ആഗോളതലത്തില്‍ വായു മലിനീകരണമുളള തലസ്ഥാന നഗരങ്ങളില്‍ ഡൽഹി ഒന്നാമത് - ഡൽഹി
സ്വിസ് സംഘടനയായ ഐക്യൂഎയർ ( IQAir) പുറത്തിറക്കിയ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് തലസ്ഥാന നഗരമായ ഡൽഹി കൂടുതൽ വായുമലിനീകരണമുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്
വായുമലിനീകരണം ഏറ്റവും മോശമായ രാജ്യങ്ങളില്‍ ബംഗ്ലാദേശാണ് ഏറ്റവും മുന്നിലുള്ളത്. തൊട്ടുപിന്നാലെ പാകിസ്ഥാനും ഇന്ത്യയും ഇടംപിടിച്ചിട്ടുണ്ട്.തലസ്ഥാന നഗരങ്ങളുടെ പട്ടികയില്‍ ഡൽഹിയാണ് ഒന്നാമത്.
2019 ൽ ഇന്ത്യയിലെ ചില നഗരങ്ങളില്‍ വായുമലിനീകരണ തോത് കുറഞ്ഞെങ്കിലും നിലവില്‍ ആശങ്ക ജനിപ്പിക്കുന്ന അവസ്ഥയിലാണ്. ലോകത്ത് എറ്റവും മോശമായ വായുഗുണനിലവാരമുള്ള മുപ്പത് നഗരങ്ങളും ഇന്ത്യയിലാണ് സ്ഥിതിചെയ്യുന്നത് എന്ന് റിപ്പോർട്ടിലുണ്ട് . മോട്ടോർ വാഹനങ്ങൾ, വ്യവസായശാലകൾ, കൃഷി അവശിഷ്ട്ങ്ങൾ കത്തിക്കല്‍ , മാലിന്യം കത്തിക്കൽ എന്നിവയാണ് ഇന്ത്യയില്‍ വായു മലിനമാക്കപ്പെടുന്നതിന്‍റെ പ്രധാന കാരണങ്ങള്‍. പഞ്ചാബിൽ കൃഷി അവശിഷ്ട്ങ്ങള്‍ കത്തിക്കുന്നതാണ് ഡല്‍ഹിയില്‍ വായു മലിനീകരിക്കപ്പെടുന്നതിന്‍റെ പ്രധാന കാരണമായി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.