ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യ തലസ്ഥാനത്ത് രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണം ഏർപ്പെടുത്തിയതോടെ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു. വീണ്ടും ലോക്ക്‌ഡൗൺ ഉണ്ടായേക്കാമെന്ന ഭയത്തെ തുടർന്നാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്. ചൊവ്വാഴ്‌യാണ് ഡൽഹി സർക്കാർ രാത്രി 10 മണി മുതൽ രാവിലെ അഞ്ചു മണി വരെ കർഫ്യൂ ഏർപ്പെടുത്തിയത്. ഏപ്രിൽ 30 വരെയാണ് കർഫ്യൂ.
ഡൽഹിയിൽ ലോക്ക്‌ഡൗൺ ഭയന്ന് കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു
ഏപ്രിൽ 30 വരെയാണ് ഡൽഹിയിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിയിൽ ലോക്ക്‌ഡൗൺ ഭയന്ന് കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു
അതേ സമയം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,506 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 24 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. ഡൽഹിയിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്.